02 June Tuesday

സർക്കാരിനും മെഡി. കോളേജിനും അഭിമാനദിനം: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

 

 
കോട്ടയം
ജില്ലയിലെ എല്ലാ കോവിഡ്‌ രോഗികളും സുഖംപ്രാപിച്ചത്‌ സംസ്ഥാന സർക്കാരിനും കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിക്കും അങ്ങേയറ്റം അഭിമാനിക്കാൻ വകനൽകുന്നതാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പ്രസ്‌താവനയിൽ പറഞ്ഞു. 
റാന്നി സ്വദേശികളായ 93 വയസ്സുള്ള തോമസും അദ്ദേഹത്തിന്റെ 88 വയസ്സുള്ള ഭാര്യ മറിയാമ്മയും നിരവധി ദിവസങ്ങളിൽ മരണം മുഖാമുഖം കണ്ടവരാണ്‌. ആതുര ശുശ്രൂഷാ രംഗത്തെ എല്ലാ ആധുനിക സംവിധാനങ്ങളുമുപയോഗിച്ച്‌ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ അവരെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നു. ഇവരുടെ അപൂർവമായ അതിജീവനം ലോകം ചർച്ചയാക്കി. ഏറെ പ്രയാസപ്പെട്ട്‌ ഇവരെ പരിചരിച്ച നേഴ്‌സ്‌ രേഷ്‌മക്കും രോഗം ബാധിച്ചിരുന്നു. ഇവരും രോഗമുക്തയായി ആശുപത്രി വിട്ടു. നാടിന്‌ അഭിമാനമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
 ചെങ്ങളം സ്വദേശികളായ റോബിനും ഭാര്യക്കുമാണ്‌ ആദ്യം അസുഖം ഭേദമായത്‌. അസുഖബാധിതരായി ഒറ്റപ്പെട്ട്‌ പോകുന്ന സാഹചര്യത്തിൽ അവരെ ആശുപത്രിയിലാക്കാൻ ഇടപെട്ടയാളെന്ന നിലയിൽ അവരുടെ അതിജീവനം വ്യക്തിപരമായി ഏറെ സന്തോഷം നൽകിയിരുന്നു. 
   കോവിഡ്‌ ബാധിതരുടെ ഐസൊലേഷൻ വാർഡ്‌ രൂപീകരിച്ചപ്പോൾ അവിടെ പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച്‌ സ്വമേധയാ മുന്നോട്ടുവന്നതാണ്‌ നേഴ്‌സ്‌ രേഷ്‌മ മോഹൻദാസ്‌. ആതുര ശുശ്രൂഷയിൽ അവർ വലിയൊരു മാതൃക കാണിച്ചു. അസുഖം ബാധിച്ചിട്ടും തെല്ല്‌ ഭയപ്പെടാതെ "ഞാനതിനെ തുരത്തി പുറത്തുവരുമെ'ന്ന്‌ പ്രഖ്യാപിച്ചത്‌ ആരോഗ്യമേഖലയിൽ നൽകിയ ഊർജം ചെറുതല്ലെന്നും വി എൻ വാസവൻ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top