21 July Sunday

കത്തിക്കുത്ത‌്: ഒളിവിലിരുന്ന പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019
ആലപ്പുഴ
തട്ടുകടയിലെ തൊഴിലാളിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച‌് ഒളിവിൽ പോയ കടയുടമ രണ്ടുവർഷത്തിനുശേഷം അറസ‌്റ്റിൽ. കൊല്ലം കേരളപുരം മാമ്പുഴ ഞെട്ടയിൽ വീട്ടിൽ  നവാസ‌് (45) ആണ‌് അറസ‌്റ്റിലായത‌്. 2016ലാണ‌് സംഭവം. ആലപ്പുഴ ആര്യാട് മൂന്നാം വാർഡിൽ  പൊക്കാനായിൽ വീട്ടിൽ ബിജു (30) വിനെ കുത്തിയ കേസിൽ ആലപ്പുഴ നോർത്ത‌് പൊലീസാണ‌് നവാസിനെ അറസ‌്റ്റ‌്ചെയ‌്തത‌്.  
ആലപ്പുഴ ടൗണിൽ നവാസ‌് നടത്തിയിരുന്ന തട്ടുകടയിലെ തൊഴിലാളിയായിരുന്നു ബിജു. മറ്റൊരു കട തുടങ്ങാൻ ഉള്ള ശ്രമത്തിനിടെ പഴയ തട്ടുകട നോക്കി നടത്താൻ നവാസ‌് ബിജുവിനെ ഏൽപ്പിച്ചു. തുടർന്നു കട നഷ്ടത്തിലായി. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ‌് നവാസ‌് ബിജുവിനെ കുത്തിയത‌്‌. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു നവാസ‌്. സിഐ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ എസ‌്ഐ വിബിൻ ദാസ്, ഉദയൻ, ബാബു, സിപിഒ ബിനു, വിഷ്ണു, വികാസ്, സതീശൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ‌്തു.
പ്രധാന വാർത്തകൾ
 Top