20 April Tuesday

തുടരണം ഇടതുപക്ഷം സഹകരണ നന്മക്കായ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കേരള കോ----- ---ഓപറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ വാഹനജാഥ വി പി സക്കറിയ ഉദ്‌ഘാടനംചെയ്യുന്നു

 പൊന്നാനി  തുടരണം ഇടതുപക്ഷം സഹകരണ നൻമക്കായ് എന്ന മുദ്രാവാക്യമുയർത്തി  തുടർഭരണത്തിനായി സഹകരണ ജീവനക്കാർ അണിനിരക്കുക, ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക,  പൊതുമേഖലയെ സംരക്ഷിക്കുക,  വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ടി കെ ജയൻ നയിക്കുന്ന ജില്ലാ വാഹനജാഥക്ക് പൊന്നാനിയിൽ  തുടക്കം. ജാഥയുടെ ഉദ്ഘാടനം ചമ്രവട്ടം ജങ്‌ഷനിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ നിര്‍വഹിച്ചു. ഏരിയാ പ്രസിഡന്റ്‌ സി എ അഷ്റഫ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ പി പത്മജ വൈസ് ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ്‌ എം കെ ശ്യം കുമാർ മാനേജരുമാണ്. സംസ്ഥാന പ്രസിഡന്റ്‌ പി എം വഹീദ,  കെ ശ്രീജേഷ്,  കെ പ്രദോഷ് എന്നിവർ സംസാരിച്ചു.  വ്യാഴാഴ്ച രാവിലെ ഒന്‍പതിന്‌ തവനൂരിൽ  ആലത്തിയൂർ, തിരൂർ, കോഴിച്ചെന, അരിയല്ലൂർ, പുളിക്കൽ, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മലപ്പുറത്ത് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top