20 April Tuesday

രോഗപ്രതിരോധത്തിന് ഊന്നൽ നൽകണം: സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

ഒളിമ്പിക് വേവ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

തിരൂർ
രോഗം വന്ന് ചികിത്സിക്കുക എന്നതിനേക്കാൾ രോഗപ്രതിരോധത്തിൽ ഊന്നിയുള്ള ആരോഗ്യ പരിപാലനവും ജീവിതശൈലിയുമാണ് സ്വീകരിക്കേണ്ടതെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനായി പ്രഭാത സായാഹ്ന -- സവാരി നടത്തുന്നവർക്ക് ശാസ്ത്രീയ നിർദേശം നൽകുന്നതിനായി കേരള ഒളിമ്പിക്സ് അസോസിയേഷന്റെ ഒളിമ്പിക് വേവ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേ​ഹം.  വി അബ്ദുറഹിമാൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. യു ഷറഫലി, ഐ എം വിജയൻ, നഗരസഭാ ചെയർപേഴ്സൺ എ പി നസീമ, അഡ്വ. എസ് ഗിരീഷ്, വി പി അനിൽ, ഡോ. സക്കീർ ഹുസൈൻ, ആഷിഖ് കൈനിക്കര എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു തിലകൻ സ്വാഗതവും പി ഹൃഷികേശ് കുമാർ നന്ദിയും പറഞ്ഞു. സ്പീക്കറുടെ നേതൃത്വത്തിൽ തിരൂർ സ്റ്റേഡിയത്തിൽ സവാരി നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top