പാലക്കാട്
പ്രവാസിക്ഷേമത്തിന് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം അനിവാര്യമാണെന്ന് കേരള പ്രവാസി സംഘം ജില്ലാ കൺവൻഷൻ അഭിപ്രായപ്പെട്ടു. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന കൺവൻഷൻ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെ മജീദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, കേരള പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ മൂസ, സംസ്ഥാന കമ്മിറ്റി അംഗം നബീസ, ജില്ലാസെക്രട്ടറി വി കെ ഉമ്മർ, ലോക കേരളസഭ അംഗം നന്ദിനി മോഹൻ, പ്രവാസി സഹകരണസംഘം അംഗം ബീന സലാം, ടി പത്മനാഭൻ, എ വി മുഹമ്മദ്, എ പി അഷ്റഫ്, കെ സൈനുദ്ദീൻ, എം യാവു എന്നിവർ സംസാരിച്ചു.
എം എ നാസർ സ്വാഗതവും കെ ദിലീപ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..