28 January Saturday

എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
കഴക്കൂട്ടം
കോർപറേഷനിലെ ബിജെപി –-കോൺഗ്രസ് അക്രമസമരത്തിനെതിരെ എൽഡിഎഫ് ചെമ്പഴന്തി, കാട്ടായിക്കോണം, പള്ളിത്തുറ വാർഡ് കമ്മിറ്റികളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അംശു വാമദേവൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, പാളയം രാജൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. ശ്രീകാര്യം ഗോപൻ, ഡി രമേശൻ, മേടയിൽ വിക്രമൻ എന്നിവർ അധ്യക്ഷരായി.
വിളപ്പിൽ
കുന്നപ്പുഴ ജങ്‌ഷനിൽ എൽഡിഎഫ്   പ്രതിഷേധ കൂട്ടായ്മ കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അജിൻ എസ് ലിൻ അധ്യക്ഷനായി. 
തിരുവനന്തപുരം 
തമ്പാനൂർ ശ്രീകുമാർ ജങ്‌ഷനിൽ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ നടത്തി. സിപിഐ ജില്ലാ കൗൺസിൽ അം​ഗം ടി എസ് ബിനുകുമാർ ഉദ്ഘാടനം ചെയ്തു.  തമ്പാനൂർ മുരുകൻ അധ്യക്ഷനായി.
ചാല 
മണക്കാട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആർ അജിത് കുമാർ ഉദ്‌ഘാടനം ചെയ്തു. കെ എസ് ബാബുരാജൻ അധ്യക്ഷനായി. വിവിധ വാർഡുകളിൽ ചാല ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം എസ് എ സുന്ദർ, എൻ സുന്ദരം പിള്ള, എസ് സലീം എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. എസ് ഉണ്ണിക്കൃഷ്ണൻ, എസ് വിജയകുമാർ, നവാബ്, എസ് എച് ഷംനാദ് എന്നിവർ അധ്യക്ഷരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top