26 January Wednesday
സിപിഐ എം ഏരിയാസമ്മേളനങ്ങൾ പൂർത്തിയായി

പട്ടയഭൂമികളിൽ നിർമാണപ്രവൃത്തിക്ക്‌ 
നിയമനിർമാണം വേണം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

എം രജീഷ്

 
മാനന്തവാടി
ജില്ലയിലെ എൽഎ പട്ടയ ഭൂമികളിൽ കാർഷികേതര നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി വിധി മറികടക്കാൻ കേരള നിയമസഭ നിയമ നിർമാണം   നടത്തണമെന്ന്‌ സിപിഐ എം മാനന്തവാടി ഏരിയാസമ്മേളനം   ആവശ്യപ്പെട്ടു.
   ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ എൽഎ പട്ടയഭൂമികളിൽ കാർഷികേതര നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കയാണ്.  ഉത്തരവ് കൈവശക്കാർക്ക്  കാർഷികേതര നിർമാണപ്രവർത്തനങ്ങൾ  നടത്തുന്നതിനും  പ്രകൃതി സൗഹൃദമായ ഫാം ടൂറിസം, ചെറുകിട കച്ചവട സ്ഥാപനങ്ങൾ, കുടുംബശ്രീ വ്യവസായങ്ങൾ എന്നിവ ആരംഭിക്കുന്നതിനും  തടസ്സമായിരിക്കയാണ്‌. കേരള നിയമസഭയിൽ  നിയമനിർമാണത്തിലൂടെ  പ്രശ്‌നം പരിഹരിക്കണം. മാനന്തവാടി താലൂക്ക് പ്രദേശങ്ങളിലെ വിവിധ ഭൂമി വിഷയങ്ങളിലും  ശാശ്വത പരിഹാരം ഉണ്ടാവണം.
   സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ എൻ ബി എ യുടെ ആറ്‌ വർഷ ആക്രഡിറ്റേഷൻ ലഭ്യമാക്കുക, ഫോറസ്റ്റ് എൻഒസി കാലതാമസം അവസാനിപ്പിക്കുക,  ആദിവാസി ഗോത്രകലകളും ജീവിതസാഹചര്യവും ഉൾക്കൊള്ളുന്ന ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കുക എന്നീ പ്രമേയങ്ങളും  അവതരിപ്പിച്ചു.     24 പേർ ചർച്ചയിൽ പങ്കെടുത്തു.   ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ഏരിയാ സെക്രട്ടറി എം രജീഷ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ വി വി ബേബി, കെ റഫീഖ് എന്നിവർ സംസാരിച്ചു. ബാബു ഷജിൽ കുമാർ പ്രമേയവും എൻ ജെ ഷജിത്  ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. മാനന്തവാടി ഏരിയാ സമ്മേളനംകൂടി പൂർത്തിയായതോടെ ജില്ലയിലെ എല്ലാ ഏരിയാസമ്മേളനങ്ങളും പൂർത്തിയായി. 
 
എം രജീഷ്  ഏരിയാ സെക്രട്ടറി
മാനന്തവാടി
സിപിഐ എം മാനന്തവാടി ഏരിയാസെക്രട്ടറിയായി എം രജീഷി‌നെ തെരഞ്ഞെടുത്തു.   പി വി ബാലകൃഷ്ണൻ, പി ടി ബിജു, ടി കെ പുഷ്പൻ, സി കെ ശങ്കരൻ, വി കെ സുലോചന, കെ ടി ഗോപിനാഥൻ, സണ്ണി ജോർജ്, അബ്ദുൽ ആസിഫ്, നിർമല വിജയൻ, ബാബുഷജിൽ  കുമാർ, എൻ ജെ ഷജിത്, കെ ആർ ജിതിൻ, എം കെ ശ്രീധരൻ, ടി കെ അയ്യപ്പൻ, എൻ എം ആന്റണി, എ ഉണ്ണികൃഷ്ണൻ, അനിഷ സുരേന്ദ്രൻ, കെ ടി വിനു, ബിജു കുഞ്ഞുമോൻ എന്നിവരാണ്‌ മറ്റ്‌ ഏരിയാകമ്മിറ്റി അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top