06 December Friday

മട്ടന്നൂർ അഗ്രിഫെസ‌്റ്റ‌് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

മട്ടന്നൂര്‍ അഗ്രിഫെസ്‌റ്റിന്റെ സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്‌ഘാടനം ചെയ്യുന്നു.

 മട്ടന്നൂർ

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഗ്രിഫെസ്‌റ്റ്‌ സമാപിച്ചു. 19 ദിവസം മട്ടന്നൂരിന്റെ ഉത്സവമായി മാറിയ അഗ്രിഫെസ്‌റ്റിന്റെ സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. രാജ്യമാകെ ഭീതിയിലാണെന്ന്‌ പ്രമുഖ വ്യവസായി രാഹുൽ ബജാജിന്‌ തുറന്ന്‌ പറേയേണ്ടിവരുന്ന അവസ്ഥയാണ്‌ ഇന്ത്യയിലുള്ളതെന്ന്‌ "ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും' സെമിനാറിൽ വിഷയമവതരിപ്പിച്ചുകൊണ്ട്‌ എം വി ജയരാജൻ പറഞ്ഞു. ഒരു വ്യവസായിയും പറയാൻ ധൈര്യപ്പെടാത്ത കാര്യമാണ്‌ അമിത്‌ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരെ വേദിയിലിരുത്തി രാഹുൽ ബജാജ്‌ പറഞ്ഞത്‌. എതിർശബ്ദമയുർത്തുന്നവരെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്‌ കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി വി ശശീന്ദ്രൻ അധ്യക്ഷനായി. സണ്ണി ജോസഫ്‌ എംഎൽഎ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ അനിതാ വേണു സംസാരിച്ചു. 
കെ സി മനോജ്‌ സ്വാഗതവും കെ ഭാസ്‌കരൻ നന്ദിയും പറഞ്ഞു. വിവിധ മത്സരവിജയികൾക്ക്‌ സമ്മാനം നൽകി. കലാപരിപാടികളും അരങ്ങേറി.
പ്രധാന വാർത്തകൾ
 Top