06 December Friday

പുലിന്തണ്ടയിലെ രാധയ്‌ക്ക്‌ സിപിഐ എമ്മിന്റെ സ്‌നേഹഭവനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

സിപിഐ എം മുന്നാട് ലോക്കൽകമ്മിറ്റി പുലിന്തണ്ടയിലെ രാധയ്ക്ക്‌ നിർമിച്ചുനൽകുന്ന സ്നേഹഭവനത്തിന്‌ എം അനന്തൻ തറക്കല്ലിടുന്നു

മുന്നാട്
വീടില്ലാത്തവർക്കും വീട് നിർമിക്കാനാകാത്തവർക്കും വീട് പണിത്‌ നൽകുന്ന "സിപിഐ എം ലോക്കലിൽ ഒരു വീട്' പദ്ധതിയുടെ ഭാഗമായി മുന്നാട് ലോക്കൽകമ്മിറ്റി മുന്നാട് പുലിന്തണ്ടയിലെ രാധയ്ക്ക്‌ നിർമിച്ചു നൽകുന്ന വീടിന്‌ ഏരിയാകമ്മിറ്റി അംഗം എം അനന്തൻ തറക്കല്ലിട്ടു. എ മാധവൻ അധ്യക്ഷനായി. കെ പി രാമചന്ദ്രൻ, ഓമന രാമചന്ദ്രൻ, എം മിനി, കെ തമ്പാൻ, ഇ മോഹനൻ, കെ ശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ഇ രാഘവൻ സ്വാഗതവും കെ സുമേഷ് നന്ദിയും പറഞ്ഞു.
ലോക്കലിലെ പാർടി അനുഭാവികൾ, ബന്ധുക്കൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെയും പാർടി പ്രവർത്തകരുടെ ശ്രമദാനത്തിലൂടെയുമാണ് വീട് പൂർത്തിയാക്കുക.

 

പ്രധാന വാർത്തകൾ
 Top