06 December Friday

സൂര്യോത്സവം വിജയിപ്പിക്കണം: ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കാസർകോട്‌
സൂര്യഗ്രഹണം കാണുന്നതിനായി 26ന്‌ ഏരിയാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സൂര്യോത്സവ പരിപാടികൾ വിജയിപ്പിക്കണമെന്ന് ബാലസംഘം ജില്ലാ കൺവൻഷൻ അഭ്യർഥിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംസ്ഥാന കോ–- ഓഡിനേറ്റർ ആർ മിഥുൻഷാ ഉദ്ഘാടനം ചെയ്തു. കെ വി ശിൽപ അധ്യക്ഷയായി. പി ജനാർദനൻ, ഒ എം ബാലകൃഷ്ണൻ, മധു മുതിയക്കാൽ, ബി വൈശാഖ്, പപ്പൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു. വി ആർ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: കെ വി ശിൽപ (പ്രസിഡന്റ്‌), വിഖ്യാത് റായ്, ശ്രീരൂപ്, നന്ദലാൽ (വൈസ് പ്രസിഡന്റ്‌), പി എം പ്രവീൺ (സെക്രട്ടറി),  ടി പി അഭിരാമി, പ്രണവ്, കെ അർജുൻ (ജോയിന്റ്‌ സെക്രട്ടറി), മധു മുതിയക്കാൽ (കൺവീനർ), സി വിജയൻ, സജിത റൈ (ജോയിന്റ്‌ കൺവീനർ), ബി വൈശാഖ് (കോ–- ഓഡിനേറ്റർ).
പ്രധാന വാർത്തകൾ
 Top