15 October Tuesday

കാറ്റിലും മഴയിലും വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

ചിറയിൻകീഴ് മേൽകടയ്ക്കാവൂർ പൊട്ടൻചിറയിൽ സരസുവിന്റെ വീട് തകർന്ന നിലയിൽ

 

ചിറയിൻകീഴ് 
ഞായറാഴ്ച അർധരാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. ചിറയിൻകീഴ് മേൽകടയ്ക്കാവൂർ പൊട്ടൻചിറയിൽ സരസുവിന്റെ ഓടിട്ട വീടാണ് തകർന്നത്. സരസുവും മകൾ പ്രിയയും പ്രിയയുടെ നാലും മൂന്നും വയസ്സുള്ള മക്കളും സരസുവിന്റെ മരുമകൾ സുലഭയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തമൊഴിവായി. മേൽക്കൂരയിലെ കഴുക്കോലടക്കം തകർന്നു. 
രണ്ട് മുറിയും അടുക്കളയുമുള്ള വീട്‌ ഇതോടെ വാസയോഗ്യമല്ലാതായി. ഇവർ ബന്ധുവീട്ടിലാണ് താമസം. വർഷങ്ങൾക്ക് മുൻപ് വൈദ്യുതി ലൈൻ പൊട്ടി വീണാണ്‌ സരസുവിന്റെ ഭർത്താവ് മരിച്ചത്.
പ്രധാന വാർത്തകൾ
 Top