21 October Monday
മുദാക്കൽ, അഞ്ചുതെങ്ങ്, കിഴുവിലം പഞ്ചായത്തിലെ അഴിമതി

ഉയർന്നു; പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

മുദാക്കൽ പഞ്ചായത്തിൽ സിപിഐ എം സംഘടിപ്പിച്ച ധർണ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ ഉദ്ഘാടനം ചെയ്യുന്നു

 
ആറ്റിങ്ങൽ 
മുദാക്കൽ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ  സിപിഐ എം മുദാക്കൽ, ഇടയ്ക്കോട് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി  സംഘടിപ്പിച്ച  ധർണ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റി അംഗം കെ വാരിജാക്ഷൻ അധ്യക്ഷനായി. മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ്,  പൊയ്കമുക്ക് ഹരി എന്നിവർ സംസാരിച്ചു. സമര സമിതി കൺവീനർ ജെ വിക്രമ കുറുപ്പ് സ്വാഗതം പറഞ്ഞു. 
ചിറയിൻകീഴ്
കിഴുവിലം പഞ്ചായത്തിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും വികസനമുരടിപ്പിനും എതിരെ എൽഡിഎഫ്‌  മാർച്ചും ധർണയും നടത്തി. പഞ്ചായത്തിൽ സാധാരണക്കാരുടെ നിത്യേനയുള്ള സേവനങ്ങൾ യഥാസമയം നിർവഹിക്കുന്നില്ല. ‘ലൈഫ് മിഷൻ പദ്ധതി' അട്ടിമറിച്ച്‌ ആനുകൂല്യത്തിന്‌ അർഹരായവരെ ഒഴിവാക്കുന്നു . തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും ചിറയിൻകീഴ് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ ഏറ്റവും പിന്നിലാണ് കിഴുവിലം . ആറു മാസത്തിലധികമായി  അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം ലൈറ്റുകൾ ഭൂരിപക്ഷവും പ്രകാശിക്കാത്ത അവസ്ഥയാണ്. റോഡുകളുടെ അവസ്ഥയും ശോചനീയമാണ്.
എൽഡിഎഫ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുടപുരം ജങ്‌ഷനിൽ നിന്ന് പഞ്ചായത്ത്‌ ഓഫീസ് വരെ പ്രകടനം നടത്തി. തുടർന്ന് നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ അൻവർഷാ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന, മണ്ഡലം സെക്രട്ടറി ടി ടൈറ്റസ്, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ, കിഴുവിലം ലോക്കൽ സെക്രട്ടറി കൂടത്തിൽ ഗോപിനാഥൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ ശ്രീകണ് ഠൻ നായർ, ഗോപൻ വലിയഏലാ, ജി ഗിരീഷ് കുമാർ, കോരാണി വിജു എന്നിവർ സംസാരിച്ചു. സിപിഐ എം കൂന്തള്ളൂർ ലോക്കൽ സെക്രട്ടറി വി എസ് വിജുകുമാർ സ്വാഗതം പറഞ്ഞു.
അഞ്ചുതെങ്ങ് പഞ്ചായത്തിലെ യുഡിഎഫ്  ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും വികസനമുരടിപ്പിനും എതിരെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി  ധർണ നടത്തി. 1.2 കോടി ചെലവഴിച്ച് വാക്കൻകുളം കുടിവെള്ളപദ്ധതി പൂർത്തിയാക്കിയിട്ടും കുടിവെള്ളം ലഭിക്കുന്നില്ല,  സോളാർ പാനൽ സ്ഥാപിച്ച് പഞ്ചായത്ത്‌ ഓഫീസിലേക്കുള്ള വൈദ്യുതി അധികം വരുന്നത് കെഎസ്ഇബിക്ക് വിൽക്കുമെന്ന്‌ കമീഷൻ ചെയ്തിട്ട് പൂർത്തിയാക്കിയിട്ടില്ല,  40 ലക്ഷം ചെലവഴിച്ചിട്ടും കൊച്ചുമേത്തൻകടവിൽ മത്സ്യമാർക്കറ്റ് സജ്ജമായില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ധർണ.
 സിപിഐ എം ജില്ലാകമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എസ് ലിജാബോസ് അധ്യക്ഷയായി. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന ട്രഷറർ സി പയസ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ എസ് പ്രവീൺചന്ദ്ര, പി വിമൽരാജ് എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി വി ലൈജു സ്വാഗതവും മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ആർ ജെറാൾഡ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top