21 October Monday

മനംമയക്കി അത്തച്ചമയ ഘോഷയാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
കോട്ടയം
ഓണത്തിന്റെ വരവറിയിച്ച്‌ അക്ഷരനഗരയിൽ നടന്ന അത്തച്ചമയ ഘോഷയാത്ര നയനാനന്ദകരമായി. പത്താം തവണയാണ്‌ കോട്ടയത്ത്‌ അത്തച്ചമയഘോഷയാത്ര നടത്തുന്നത്‌.  കഴിഞ്ഞവർഷം പ്രളയം മൂലം ഓണാഘോഷങ്ങൾ ഒഴിവാക്കിയതോടെ അത്തച്ചമയ ഘോഷയാത്രയും മാറ്റിവച്ചിരുന്നു. എന്നാൽ ഇത്തവണ പതിന്മടങ്ങ്‌ ഭംഗിയോടെയായിരുന്നു  ഘോഷയാത്ര. 
പുലികളി, മയിലാട്ടം, താലപ്പൊലി, തെയ്യം, ശിങ്കാരിമേളം, നാസിക് ഡാൻസ്, വിവിധ ഫ്ലോട്ടുകൾ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. കർണാടകയിൽനിന്നുള്ള വനിതാ വീരഗാഥടോള്ളൂ, ബൊമ്മലാട്ട ഡാൻസ്‌ എന്നിവയും പ്രത്യേകം ആകർഷകമായി. തിരുനക്കര മന്നം സാംസ്‌കാരിക സമിതി, കോട്ടയം നഗരസഭ, ദർശന കൾച്ചറൽ സെന്റർ, നവലോകം സാംസ്‌കാരിക സമിതി, ഹിന്ദു ഇക്കണോമിക് ഫോറം, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, കേരളാ ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ സഹകരണ ബാങ്കുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്‌. 
പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആരംഭിച്ച ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി പി എസ്‌ സാബു ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. സ്വാഗത സംഘം ചെയർമാൻ വി എൻ വാസവൻ അധ്യക്ഷനായി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, നഗരസഭാ പ്രതിപക്ഷ നേതാവ്‌ സി എൻ സത്യനേശൻ, ഫാ. എമിൽ പുള്ളിക്കാട്ടിൽ, മന്നം സാംസ്‌കാരിക സമിതി സെക്രട്ടറി ആർ വേണുഗോപാൽ, അബ്ദുൾ സലീം, കെഎൻവി പണിക്കർ, ടി സി ഗണേഷ്‌, എസ്‌ ജയകൃഷ്‌ണൻ, ടി എൻ ഹരികുമാർ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top