10 September Tuesday

കേബിൾ മോഷ്ടാക്കളായ 
3 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

 

ചടയമംഗലം
ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച മൂന്ന്‌ യുവാക്കൾ പിടിയിൽ. കൊല്ലം ആദിച്ചനല്ലൂർ കാഞ്ഞിരംകടവ് രത്നവിലാസത്തിൽ രഹിൻ (31), ആദിച്ചനല്ലൂർ സിതാര ജഗ്ഷനിൽ മനു ഭവനിൽ മനു (41), ആദിച്ചനല്ലൂർ സിതാര ജങ്ഷനിൽ രാഹുൽ (39)എന്നിവരെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിടെ തോട്ടത്തറയിൽ സംശയാസ്പദമായി റോഡ് സൈഡിൽകണ്ട വാഹനം പരിശോധിക്കവെയാണ് മോഷ്ടാക്കളെ പിടികൂടിയത്. കേബിളുകൾ വ്യാപകമായി മോഷണം പോകുന്നതായുള്ള പരാതിയെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയായിരുന്നു. ഇതിനിടെയിലാണ് സംഘം വലയിലായത്. കുഴിച്ചിട്ടിരുന്ന കേബിളുകൾ കമ്പിപ്പാരയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പ്രതികൾ മോഷ്ടിക്കുകയായിരുന്നു. മോഷണ സാധനങ്ങളും മോഷ്ടിക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. സിഐ സുനീഷ്, എസ്ഐമാരായ അഭിലാഷ്, ദിലീപ്, ജോബി, ഫ്രാങ്ക്‌ളിൻ, റിയാസ്, ഹോം ഗാർഡ് സജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top