വർക്കല
കേരള കർഷകസംഘം പാളയംകുന്ന് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി ദേവരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി കുമാർ, കർഷകസംഘം ഏരിയ പ്രസിഡന്റ് അഡ്വ. സിഎസ് രാജീവ്, ഏരിയ ട്രഷറർ കെ വിശ്വനാഥൻ, സിപിഐ എം ഏരിയകമ്മിറ്റി അംഗം ജിഎസ് സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിജയകുമാർ (പ്രസിഡന്റ്), രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്), എസ് ദീപു (സെക്രട്ടറി), രജിത (ജോയിന്റ് സെക്രട്ടറി), ഷാജി (ട്രഷറർ).
ഇലകമൺ വില്ലേജ് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം ഇക്ബാൽ, കർഷകസംഘം ഏരിയ സെക്രട്ടറി വി സുനിൽ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് രാജീവ്, സുനിലീ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു. ഭാരവാഹികൾ: സജീവ് (പ്രസിഡന്റ്), സജീവ്, ബിനു (വൈസ് പ്രസിഡന്റ്മാർ), ദീപുരാജ് (സെക്രട്ടറി), രാധാകൃഷ്ണൻ , രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), റീന (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..