21 September Monday

ഹയർ സെക്കൻഡറി ഏകജാലകം കെഎസ്‍ടിഎ ഹെല്‍പ്‌ ഡെസ്‍ക് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 

പാലക്കാട്
ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കാൻ കെഎസ്‍ടിഎ ഹെൽപ്‌ ഡെസ്‍ക്‌
ആരംഭിച്ചു. 
 ഹയർ സെക്കൻഡറി സബ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹെൽപ്‌ ഡെസ്‌ക്കുകളുടെ ജില്ലാ ഉദ്ഘാടനം കെഎസ്‌ടിഎ സംസ്ഥാന എക്‍സിക്യൂട്ടീവ് അം​ഗം എം കെ നൗഷാദലി നിർവഹിച്ചു.
മോയൻ ​ഗേൾസ് ഹയർ സെക്കൻഡറി സ്‍കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. മോയൻ ഹയർ സെക്കൻഡറി സ്‍കൂൾ പ്രിൻസിപ്പൽ പി അനിൽ, ഹൈസ്‍കൂൾ പ്രധാനാധ്യാപകൻ പി എ ബഷീർ, കെഎസ്‍ടിഎ ഉപജില്ലാ സെക്രട്ടറി എം രാഘവൻ എന്നിവർ സംസാരിച്ചു. ​
ഗം​ഗാധരൻ സ്വാ​ഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു. ജില്ലയിൽ 38 ഹെൽപ്‌ ഡെസ്‍കാണ് കെഎസ്‍ടിഎ നേതൃത്വത്തിൽ ആരംഭിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top