16 January Saturday

മനംനിറഞ്ഞ് മറിയക്കുട്ടി

കെ പി ഭാസ്കരൻUpdated: Monday Aug 3, 2020
 
വണ്ടൂർ  
ചിലപ്പോൾ നാട്ടുകാർ സഹായിക്കും; ഇല്ലെങ്കിൽ പെൻഷൻ കിട്ടിയിട്ടുവേണം മറിയക്കുട്ടിക്കും കുടുംബത്തിനും കഴിയാൻ. ഇത്തവണ വല്യ പെരുന്നാളിന്‌ സാമൂഹ്യ സുരക്ഷാ പെൻഷൻ കിട്ടുമെന്ന്‌ കരുതിയതല്ല ഈ വൃദ്ധ. കോവിഡ്‌ കാലമല്ലേ സർക്കാരിന്റെ കൈയിലും പണമൊന്നുമുണ്ടാകില്ലല്ലോ? എന്നാൽ പണം കൈയിലെത്തിയപ്പോൾ ആ മുഖത്ത്‌ സന്തോഷം. മമ്പാട് വടപുറത്താണ്‌  മറിയക്കുട്ടി (79) താമസം. ഭർത്താവ്‌ ചാലുംപാടം ഇമ്പിച്ചി മുഹമ്മദ്‌ മരിച്ചു.  ഭിന്നശേഷിക്കാരായ മൂന്നുപെൺമക്കൾ മറിയക്കുട്ടിയുടെ കൂടെയാണ് കഴിയുന്നത്‌. ഇവർക്ക് അഞ്ച് പെൺമക്കളും മൂന്ന് ആൺമക്കളും വേറെയും ഉണ്ടെങ്കിലും എല്ലാവരും കൂലിപ്പണിക്കാരും പ്രാരബ്‌ധക്കാരുമാണ്. ഇവർ വിവാഹിതരായി കുടുംബമായി വേറെയാണ്‌ താമസിക്കുന്നത്‌. അതിനാൽ മക്കൾക്ക് കിട്ടുന്ന ഭിന്നശേഷി വിഭാഗം പെൻഷനും മറിയക്കുട്ടിക്ക് ലഭിക്കുന്ന വിധവാ പെൻഷനുമാണ് ഏക ജീവിതമാർഗം.  100 വർഷത്തിലേറെ പഴക്കമുണ്ട്‌ ഇവരുടെ വീടിന്‌.  1968-ൽ പുതുക്കിപ്പണിതു. എന്നാൽ വേണ്ടത്ര അടച്ചുറപ്പില്ല. ഇത്‌ കുടുംബസ്വത്താണ്‌. അതിനാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന പ്രയാസവും ഇവർക്കുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top