19 September Saturday

മണിക്ക്‌ തലചായ്‌ക്കാൻ തണലൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

സിപിഐ എം പൊൻകുന്നം ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ മണിയ്‌ക്ക് കൈമാറുന്നു

പൊൻകുന്നം
അംഗപരിമിതനായ മണിയ്‌ക്കായി സിപിഐ എം പൊൻകുന്നം ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. 24-ാം വയസ്സിൽ കാലുകളുടെ ശേഷി നഷ്ടപ്പെട്ടയാളാണ്‌ മണി. 
 മുപ്പത് വർഷം മുമ്പ്‌ നട്ടെല്ലിൽ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്തത് മുതലാണ്‌ കാലുകൾ തളർന്നത്‌.‌ വർഷങ്ങളോളം ചികിത്സ നടത്തി. നേരത്തെ കൈകൾ ഊന്നി പൊൻകുന്നം ടൗണിലും പരിസരത്തും എത്തിയിരുന്ന മണി ഇപ്പോൾ പരസഹായമില്ലാതെ പുറത്തിറങ്ങാറില്ല. ശാരീരിക അവശതകൾ അലട്ടുമ്പോഴും പൊൻകുന്നത്തെ സിപിഐ എം പൊതു പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. മണിയുടെ വിപ്ലവഗാനങ്ങൾ പൊതുയോഗങ്ങളിൽ പതിവായിരുന്നു. ക്ഷേമ പെൻഷനാണ് ഏക ആശ്രയം. പെൻഷൻ തുക വർധിപ്പിച്ച് മുടങ്ങാതെ വീട്ടിൽ എത്തിക്കുന്ന പിണറായി സർക്കാരിനോട്‌ ഏറെ നന്ദിയുണ്ടെന്നും മണി പറയുന്നു.
മണിയുടെ സംരക്ഷണം ഉറപ്പാക്കി സ്വന്തമായി വീടില്ലാത്ത സഹോദരി പുഷ‌്പാ ടോമിക്കും ‌ഭർത്താവിനും മൂന്ന‌് കുട്ടികൾക്കുമുൾപ്പെടെയാണ‌് സിപിഐ എം വീട‌് നിർമിച്ച‌് നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മണിക്ക് താക്കോൽ കൈമാറി. 
വാഴൂർ ഏരിയ കമ്മിറ്റി അംഗം ഐ എസ് രാമചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങായ പി എൻ പ്രഭാകരൻ, അഡ്വ. ഗിരീഷ് എസ് നായർ, വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ, പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ സേതുനാഥ്, ലോക്കൽ കമ്മിറ്റിയംഗം കെ ടി സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top