21 September Monday

വിവിധ പാർട്ടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
മേപ്പാടി
നെടുമ്പാല, താഞ്ഞിലോട്‌ പ്രദേശങ്ങളിൽനിന്നും ബിജെപി, കോൺഗ്രസ്‌, മുസ്‌ലീം ലീഗ്‌,  സിപിഐ പാർടികളിൽനിന്നും രാജിവച്ച്‌ ഇരുപത്തിയഞ്ചോളം പേർ സിപിഐ എമ്മിനൊപ്പം ചേർന്നു. പി കെ രമേശ്‌, ആർ മണി, എം കെ മുരളി, എ ശിവകുമാർ, എ സുജിത്ത്‌, എം എ മൊയ്‌തീൻ, ആർ ശരത്‌ ബാബു, റിനേഷ്‌ ബാബു, എ കെ ശിവകുമാർ, സുബ്രഹ്മണ്യൻ, കെ സി മോഹനൻ, താഹിർ, കെ കുഞ്ചു, കെ ബേബി, കെ പെരുമാൾ, കെ ജയലക്ഷ്‌മി, പി സുധീഷ്‌, ജോയൽ വി ജോസ്‌, പി റഷീദ്‌, മഹേഷ്‌, സുലോചന ബാബു തുടങ്ങിയവരാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌.
മേപ്പാടിയിൽ നൽകിയ സ്വീകരണം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി വി വിനോദ്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം മധു, വി പി ശങ്കരൻ നമ്പ്യാർ, അനീഷ്‌, കെ കെ സഹദ്‌, ആർ മണി, പി കെ രമേശ്‌, എം കെ മുരളി, വി കെ ബാബു, ടി സാജുകുമാർ എന്നിവർ സംസാരിച്ചു. കെ ടി ബാലകൃഷ്‌ണൺ സ്വാഗതവും കെ എസ്‌ ദ്വരരാജ്‌ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top