23 September Wednesday

തൃക്കരിപ്പൂരിൽ സമ്പർക്കബാധ കൂടുന്നു 25 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
തൃക്കരിപ്പൂർ 
ആശാ വർക്കർമാർ ഉൾപ്പെടെ 25 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ. ഞായറാഴ്‌ച താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തിയവരിൽ 18 പേരുടെ ഫലം പോസിറ്റീവായി.  ശനിയാഴ്ച റിപ്പോർട്ട് ചെയ്തവരുടെ കൂട്ടത്തിൽ പഞ്ചായത്ത് പാലിയേറ്റീവ് കെയർ നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഏഴ്‌ ആരോഗ്യപ്രവർത്തരും  20  ആശാവർക്കർമാരും സ്വയം നിരീക്ഷണത്തിലാണ്.
ജീവനക്കാരിൽ ഏറെയും ക്വാറന്റയിനിലായതോടെ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ സങ്കീർണതയിലേക്ക് നീങ്ങി. താലൂക്കാശുപത്രി, ഉടുമ്പുന്തല ആരോഗ്യ കേന്ദ്രത്തിലും ദിനംപ്രതി നൂറുകണക്കിനാളുകളാണ് പരിശോധനക്കെത്തുന്നത്. ഇനിയും നൂറിലേറെ പേരുടെ റിപ്പോർട്ട് വരാനുണ്ട്. 
ഞായറാഴ്ച പോസറ്റീവ് സ്ഥിരീകരിച്ച ഒരാൾ തങ്കയം പള്ളിയിൽ പെരുന്നാൾ നിസ്കാരത്തിന് പങ്കെടുത്തതായി പറയപ്പെടുന്നു. നിസ്കാരത്തിൽ പങ്കെടുത്ത 94 പേരും ക്വാറന്റയിനിൽ പ്രവേശിച്ചു.  അഞ്ച് ദിവസത്തിനുള്ളിൽ 53 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ദിവസേനെ പോസിറ്റീവ്  കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ജീവനക്കാർ അധിക സമയം ജോലി ചെയ്യാൻ നിർബന്ധിതരായി.  ഈ പ്രത്യേക സാഹചര്യം  മുന്നിൽ കണ്ടാണ് പഞ്ചായത്തിൽ ഒരാഴ്ച അടച്ചിടാൻ തീരുമാനിച്ചത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top