17 September Tuesday

ലഹരിവിൽപ്പന സംഘങ്ങൾ ഏറ്റുമുട്ടി; 3 പേർ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

 

അഞ്ചൽ
മദ്യം, കഞ്ചാവ് വില്‍പ്പന സംഘാംഗങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വ്യാഴാഴ്ച രാത്രി ഒന്നിന്‌ കരവാളൂർ കനാൽ ജങ്ഷനു സമീപമാണ്‌ മദ്യം, കഞ്ചാവ്‌ വിൽപ്പന സംഘാംഗങ്ങൾ ഏറ്റുമുട്ടിയത്‌. ഏരൂർ സ്വദേശി സജു (30), കരവാളൂർ സ്വദേശികളായ ബിബിൻ ബേബി (29), ജോമോൻ (30) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. വ്യാഴാഴ്ച രാത്രി എട്ടിന് സജുവും കൂട്ടാളികളുംചേർന്ന് കരവാളൂരിലെ രണ്ട് വീടുകളിൽ അതിക്രമിച്ചുകയറി സാധനങ്ങൾ നശിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. 
ഇതേ തുടർന്ന് ബിബിനും ജോമോനും സജുവിനെ പിന്തുടർന്നു. കരവാളൂർ കനാൽ ജങ്ഷനിലെത്തിയ ഇവർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.  ആക്രമണത്തിൽ പരിക്കേറ്റ സജു ബിബിനെയും ജോമോനെയും കുത്തിവീഴ്ത്തി. ഇവർ മൂന്നുപേരും പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ  പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ സ്വദേശിയായ ഒരാളെ മെഡിക്കൽ കോളേജിൽനിന്ന് അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യം കാരണമാണ്‌ ഇവർ ഏറ്റുമുട്ടിയതെന്ന്‌ പൊലീസ് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top