14 December Saturday

കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് സംഗമം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
കൽപ്പറ്റ  
 ജില്ലാ പഞ്ചായത്തും കുടുംബശ്രീയും  1100 വനിതകളെ ഉൾപ്പെടുത്തി    നടപ്പാക്കുന്ന  വിജിലന്റ് ഗ്രൂപ്പ്  ജില്ലാതല ടീമിന്റെ സംഗമവും പരിശീലനവും ശനിയാഴ്‌ച പൂതാടിയിൽ നടക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ ബി നസീമ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും അഞ്ച്‌ മുതൽ 10 വരെ കുടുംബശ്രീ അംഗങ്ങളെ  ഉൾപ്പെടുത്തി  വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ച്‌   പ്രാഥമിക  പരിശീലനം നൽകിയിട്ടുണ്ട്‌. ഇവരിൽനിന്നും വാർഡ് തലത്തിൽ രണ്ട്‌ ലീഡർമാരെ തെരഞ്ഞെടുത്ത് ജില്ലാ തലത്തിൽ  –- കമ്യൂണിറ്റി ബെയ്സ്ഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് സെൽഫ് ഡിഫൻസ് –-സാമൂഹ്യ ദുരന്തനിവാരണവും സ്വയംരക്ഷയും ലക്ഷ്യമിട്ടുള്ള  പ്രത്യേക പരിശീലനം നൽകി  ശക്തമായ ടീമിനെ രൂപപെടുത്തുകയാണ്‌  ലക്ഷ്യം. പ്രകൃതിദുരന്തങ്ങളോ മനുഷ്യനിർമിത ദുരന്തങ്ങളോ  ഉണ്ടാവുമ്പോൾ കൃത്യമായ ഇടപെടൽ നടത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നതിനും പര്യാപ്തമായ വിധം പരിശീലനം നേടിയ സ്വയംസജ്ജ വനിതാ ഗ്രൂപ്പായി  വിജിലന്റ്‌ ഗ്രൂപ്പുകൾ മാറും. സ്വയം പ്രതിരോധം, സൈബർ നിയമങ്ങൾ വിവിധ തരത്തിലുള്ള ലഹരികളുടെ ഉപയോഗം തടയുന്നതിനുള്ള  പ്രവർത്തനങ്ങൾ, ദുരന്തമുഖത്തുള്ള ഇടപെടലുകൾ, വനവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, കരാട്ടെ, യോഗ പരിശീലനങ്ങൾ, ബേസിക് ലൈഫ് സപ്പോർട്ട്  എന്നി മേഖലകളിലെ വകുപ്പുകൾ, മേഖലയിൽ പരിചയമുള്ള സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചു  തുടർച്ചയായി പരിശീലനം നൽകി  പ്രവർത്തിക്കുന്ന ഒരു  സ്ഥിരം സംവിധാനമായിട്ടാകും വിജിലന്റ് ഗ്രൂപ്പ് പ്രവർത്തിക്കുക. പകൽ  10.30 ന്‌ നടക്കുന്ന സംഗമം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ   ഉദ്‌ഘാടനം ചെയ്യും. 
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ പ്രഭാകരൻ, അനിലതോമസ്‌, ആഷാപോൾ എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top