19 September Thursday
ബത്തേരി ക്ഷീരസഹകരണ സംഘം തെരഞ്ഞെടുപ്പ്‌

സിപിഐ എമ്മിന്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
ബത്തേരി
സംസ്ഥാനത്തെ മികച്ച ക്ഷീരകർഷക സഹകരണ സംഘങ്ങളിൽ ഒന്നായ ബത്തേരി സഹകരണ മിൽക്ക‌് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സിപിഐ എം പാനലിന‌് എതിരില്ലാത്ത വിജയം. സിപിഐ എം നിർത്തിയ പാനലിന‌് എതിരെ മത്സരിക്കാൻ സൊസൈറ്റി അംഗങ്ങളിൽ ആരും തന്നെ താൽപര്യപ്പെടാത്തതിനാലാണ‌് ഒമ്പതംഗ പാനൽ എതിരില്ലതെ തെരഞ്ഞെടുക്കപ്പെട്ടത‌്. കെ കെ പൗലോസ‌്, കെ സി ഗോപിദാസ‌്, ബേബി വർഗീസ‌്, എൻ സിദ്ധീഖ‌്, എബി ജോസഫ‌്, എം ഭാസ‌്കരൻ, സിന്ധു ഹരിദാസ‌്, സിന്ധു സജീവൻ, സീതാ മോഹൻ എന്നിവരാണ‌് തെരഞ്ഞെടുക്കപ്പെട്ടവർ. എല്ലാവരും നിലവിലെ ഭരണസമിതി അംഗങ്ങളാണ‌്. 
 കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിലും ഇവർക്ക‌് എതിരില്ലായിരുന്നു. കാൽ നൂറ്റാണ്ടിൽ ഏറെ യുഡിഎഫ‌് നിയന്ത്രണത്തിലായിരുന്ന സൊസൈറ്റിയുടെ ഭരണം 1993ലെ തെരഞ്ഞെടുപ്പിലാണ‌് സിപിഐ എം വിജയിച്ചത്‌. ബത്തേരി നഗരസഭയും നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളും ആണ‌് സംഘത്തിന്റെ പ്രവർത്തന പരിധി. ആയിരക്കണക്കിന‌് വരുന്ന ക്ഷീരകർഷകരുടെ താൽപര്യം മുൻനിർത്തി സംഘം നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾക്കും അഴിമതിരഹിത ഭരണത്തിനുമുള്ള അംഗീകാരമാണ‌് എതിരില്ലാത്ത തെരഞ്ഞെടുപ്പ‌് വിജയമെന്ന‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top