14 August Friday
തൊഴിലാളി ദ്രോഹത്തിനെതിരെ 500 കേന്ദ്രങ്ങളിൽ ധർണ

താക്കീതായി പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Friday Jul 3, 2020

 

തിരുവനന്തപുരം 
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–- കർഷക ദ്രോഹത്തിനെതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാനത്ത്‌ 8,970 കേന്ദ്രത്തിൽ തൊഴിലാളികൾ അണിനിരന്നു. 
പൊതുമേഖലയുടെ സ്വകാര്യവൽക്കരണം, തൊഴിൽ നിയമങ്ങൾ സസ്പെൻഡ് ചെയ്യൽ, കോവിഡ് മൂലം ദുരിതത്തിലായ തൊഴിലാളികളെയും കർഷകരെയും സഹായിക്കൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിക്കൽ എന്നിവ  ഉയർത്തിയുള്ള പ്രതിഷേധത്തിൽ മുഴുവൻ ട്രേഡ്‌ യൂണിയനുകളും പങ്കാളികളായി. രാജ്‌ഭവനു മുന്നിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്തു. 
കോഴിക്കോട്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്തു. 
പാലക്കാട്‌
ജില്ലയിൽ 500 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. സംയുക്ത ട്രേഡ്‌ യൂണിയൻ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനം ചെയ്‌തു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാതല ഉദ്‌ഘാടനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി എംഎൽഎ നിർവഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ചിങ്ങന്നൂർ മനോജ് അധ്യക്ഷനായി. കെ വേലു (എഐടിയുസി), ഹമീദ് (എസ്‌ടിയു), രാമചന്ദ്രൻ (എച്ച്എംഎസ്‌), രാജേന്ദ്രൻ നായർ(ടിയുസിസി), വി പി ഹൈദരലി (എൻഎൽസി), പ്രസാദ് (എഐടിയുസി) എന്നിവർ സംസാരിച്ചു. 
ടി കെ നൗഷാദ് സ്വാഗതവും സുധാകരൻ (ഐഎൻടിയുസി) നന്ദിയും പറഞ്ഞു. മേലേ പട്ടാമ്പിയിൽ ഓറിയന്റൽ ഇൻഷുറൻസ്‌ കമ്പനിക്കുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രനും ഷൊർണൂർ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി എം ഹംസയും ഉദ്‌ഘാടനം ചെയ്‌തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top