05 August Wednesday
കേരള ബാങ്ക്

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണാഭരണ വായ്പ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
 
പാലക്കാട്
ബാങ്കിങ് സേവനം പരിമിതമായ മേഖലകളിലും ‌ കേരള ബാങ്കിന്റെ സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ‌ ചീഫ് എക്‌സിക്യുട്ടീവ്‌ ഓഫീസർ പി എസ് രാജൻ പറഞ്ഞു. പാലക്കാട് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് വീഡിയോ യോ​ഗത്തിലൂടെ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബാങ്കിങ് സേവനം അന്യമായ മേഖലയിലുള്ളവർക്ക്‌ കേരള ബാങ്ക് പുതിയ വായ്‌പകളും സേവനങ്ങളും ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിദേശജോലി ഉപേക്ഷിച്ച് മടങ്ങിയെത്തുന്നവർക്ക് കുറഞ്ഞ പലിശയ്‌ക്ക്‌ സ്വർണാഭരണവായ്‌പ നൽകിത്തുടങ്ങി.  ചെറുകിട-–-ഇടത്തരം സംരംഭകർക്ക് 8.75 ശതമാനം പലിശയ്‌ക്ക്‌ ഒരുകോടി രൂപവരെ വായ്‌പ നൽകുന്ന മിത്ര വായ്‌പാ പദ്ധതി, കർഷകർക്ക്‌ കിസാൻമിത്ര, കാർഷികാനുബന്ധ ആവശ്യങ്ങൾക്ക് ദീർഘകാലവായ്പ എന്നിവയും   ലഭ്യമാണ്. 
കേരള ബാങ്കിൽ പെൻഷൻ അക്കൗണ്ട് ഉള്ള കേന്ദ്ര–-സംസ്ഥാന സർക്കാർ പെൻഷൻകാർക്കും സഹകരണമേഖലയിലെ പെൻഷൻകാർക്കും വായ്പ ലഭിക്കും. കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാർക്കും സഹകരണ ജീവനക്കാർക്കും ശമ്പളസർട്ടിഫിക്കറ്റിന്മേൽ വായ്പ നൽകും. കുടുംബശ്രീ ഗ്രൂപ്പുകൾക്കും സ്വയംസഹായസംഘങ്ങൾക്കും മൈക്രോഫിനാൻസ് വായ്‌പ നല്‍കും.  മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയും വായ്‌പ നൽകും. 
സിഇഒ പി എസ് രാജൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ, മാർക്കറ്റിങ്‌ ആൻഡ് ഇൻസ്‌പെക്‌ഷൻ വിഭാഗം ജനറൽ മാനേജർ ടി കെ റോയ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിജിഎം വി ഗോപാലൻ, ക്രെഡിറ്റ് പ്രോസസിങ്‌ സെന്റർ ഡിജിഎം പ്രീത കെ മേനോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top