08 August Saturday

ആകെ 17, സമ്പര്‍ക്കത്തിലൂടെ 7

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
ആലപ്പുഴ
ജില്ലയിൽ വ്യാഴാഴ്‌ച ഗർഭിണിയടക്കം 17 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രോഗികളുടെ എണ്ണം പത്തിൽ താഴെയായിരുന്നു.  വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ച 17 പേരിൽ ഏഴുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്‌.  
സമ്പർക്കത്തിലൂടെ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് വ്യാഴാഴ്‌ചയാണ്. 10 പേർ വിദേശത്തുനിന്നെത്തിയതാണ്. എട്ടുപേർ രോഗമുക്തരായി. കൊല്ലത്ത് ചികിത്സയിലായ കായംകുളം സ്വദേശിയുടെ ഭാര്യ, മകൻ, മരുമകൾ, ജൂൺ 30ന് രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ ഭാര്യ, മരുമകൻ, കുവൈത്തിൽനിന്നെത്തി രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെ ഭാര്യ, ചേർത്തല സ്വദേശിനി  എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം. 
  മസ്‌കത്തിൽനിന്നെത്തിയ മാവേലിക്കര, മാന്നാർ, പാണാവള്ളി, തലവടി സ്വദേശികൾ, കുവൈത്തിൽനിന്നെത്തിയ വയലാർ, തിരുവൻവണ്ടൂർ, നൂറനാട്‌, ചെങ്ങന്നൂർ സ്വദേശികൾ, ദുബായിൽനിന്നെത്തിയ കാവാലം, ഹരിപ്പാട് സ്വദേശികൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  ചികിത്സയിലായവരുടെ എണ്ണം 183 ആയി. രോഗമുക്തർ141. ഷാർജയിൽനിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, മഹാരാഷ്‌ട്രയിൽനിന്നെത്തിയ പട്ടണക്കാട് സ്വദേശി, ചെന്നൈയിൽനിന്നെത്തിയ ആലപ്പുഴ സ്വദേശിനികൾ, കാഞ്ചീപുരത്തു‌നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി, ഡൽഹിയിൽനിന്നെത്തിയ നീലംപേരൂർ, മുളക്കുഴ സ്വദേശികൾ, കുവൈത്തിൽനിന്നെത്തിയ കൃഷ്‌ണപുരം സ്വദേശി, എന്നിവരാണ് രോഗവിമുക്തരായത്.
 
​ഗര്‍ഭിണിക്ക് കോവിഡ്
ചേർത്തല
താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പരിശോധിച്ച മൂന്ന് ഡോക്ടർമാരടക്കം 15 ജീവനക്കാർ ക്വാറന്റൈനിലായി. പ്രസവ വാർഡിന്റെ പ്രവർത്തനം ഭാഗികമായി ക്രമപെടുത്തി. ചികിത്സയിലുള്ള ഗർഭിണികളും നിരീക്ഷണത്തിലായിരിക്കും.
സമ്പർക്കത്തിലൂടെയാണിവർക്ക് രോഗബാധയുണ്ടായതെന്നാണ് നിഗമനം. ഉറവിടം വ്യക്തമായിട്ടില്ല. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top