07 August Friday

കുട്ടനാടിനായി കർഷകരുടെ ജലസത്യഗ്രഹം

സ്വന്തം ലേഖകൻUpdated: Friday Jul 3, 2020

കർഷകസഘം പഞ്ചദിന ജല സത്യഗ്രഹം കെ കെ അശോകൻ ഉദ്ഘാടനംചെയ്യുന്നു

 
മങ്കൊമ്പ് 
തോട്ടപ്പളളി ലീഡിങ്‌ ചാനലിന്റെ വീതിയും ആഴവും കൂട്ടി കുട്ടനാടിനെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  കർഷകർ സമരരംഗത്ത്‌. 
കർഷകസംഘം കുട്ടനാട് ഏരിയ കമ്മിറ്റി ആരംഭിച്ച പഞ്ചദിന ജലസത്യഗ്രഹം രണ്ടുദിവസം പിന്നിട്ടു.  വ്യാഴാഴ്‌ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ  ഉദ്ഘാടനം ചെയ്‌തു. ബിന്ദു  ശ്രീകുമാർ അധ്യക്ഷയായി. 
കെ ആർ പ്രസന്നൻ, സി പി ബ്രീവൻ, ദീപു രാമകൃഷ്‌ണൻ, എം എസ് മാത്യു, സി ടി തങ്കച്ചൻ, മന്മഥൻ എന്നിവർ സംസാരിച്ചു.  
വെള്ളിയാഴ്‌ച സിപിഐ എംഏരിയ സെക്രട്ടറി  ജി ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
  ലീഡിങ് ചാനലിന്റെ വീതിയിൽ പൊഴിമുഖം മുറിച്ച് മണൽ നീക്കംചെയ്‌ത്‌ നീരൊഴുക്ക്  സുഗമമാക്കുക, എല്ലാവർഷവും മെയ് മാസത്തിന് മുമ്പ് പൊഴിമുഖം മണ്ണുനീക്കി ഒഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുക, സ്‌പിൽവേ   പ്രവർത്തനം നിയന്ത്രിക്കാൻ കുട്ടനാട്ടിലെ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി നിരീക്ഷണസമിതി രൂപീകരിക്കുക, എ സി കനാൽ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ 
ഉന്നയിച്ചാണ്‌ സമരം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top