07 August Friday

ഓൺലൈൻ പഠനം കൂത്തുപറമ്പ്‌ മണ്ഡലത്തിൽ 150 ടിവി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

കൂത്തുപറമ്പ് മണ്ഡലത്തിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്കുള്ള ടി വി വിതരണ ഉദ്ഘാടനം ഓൺലൈൻ ആയി മന്ത്രി കെ കെ ശൈലജ നിർവഹിച്ചശേഷം മണ്ഡലം പ്രതിനിധി എം സുരേന്ദ്രൻ പാനൂർ എഇഒ സി കെ സുനിൽ കുമാറിന് ടി വി കൈമാറുന്നു.

കൂത്തുപറമ്പ്‌

കൂത്തുപറമ്പ് മണ്ഡലത്തിൽ  ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക്‌ നൽകാനായി  സ്ഥലം എംഎൽഎയും ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ  വിദ്യാഭ്യാസ വകുപ്പിന് 150 ടിവി കൈമാറി. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ലിസ്റ്റെടുത്താണ് അർഹരായ കുട്ടികളെ കണ്ടെത്തിയത്. ടിവിയുടെ വിതരണോദ്ഘാടനം  വീഡിയോ കോൺഫറൻസ് വഴി മന്ത്രി കെ കെ ശൈലജ  നിർവഹിച്ചു.

 മണ്ഡലം പ്രതിനിധി എം  സുരേന്ദ്രനിൽനിന്ന്‌ പാനൂർ ഉപജില്ലാ എഇഒ സി കെ സുനിൽകുമാർ ടിവി ഏറ്റുവാങ്ങി. കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം സുകുമാരൻ അധ്യക്ഷനായി.  വൈസ് ചെയർമാൻ മറിയം ബീവി, സെക്രട്ടറി കെ കെ  സജിത്ത്കുമാർ,  പി പി അജിത്കുമാർ,  കെ വി  അബ്ദുൾ മുനീർ,  സി പി ഷാജി,  വി കെ സുധി എന്നിവർ സംസാരിച്ചു.  ഇ പി മനോജ് ശങ്കർ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top