07 August Friday

അഭിമന്യു രക്തസാക്ഷി ദിനത്തിൽ എസ്‌എഫ്‌ഐ പ്രതിരോധവലയം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി തൃശൂരിൽ നടത്തിയ പ്രതിരോധവലയം ജില്ലാ സെക്രട്ടറി സി എസ് സംഗീത് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തി‌ പ്രതിരോധവലയം തീർത്തു.    
വിവിധ ലോക്കൽ കമ്മിറ്റികളിൽ വർഗീയവിരുദ്ധ ദിനവും ആചരിച്ചു. തൃശൂരിൽ ജില്ലാ സെക്രട്ടറി സി എസ് സംഗീത് ഉദ്ഘടനം ചെയ്തു. ഏരിയ പ്രസിഡന്റ് യദു അരവിന്ദ് അധ്യക്ഷനായി. 
പാലപ്പിള്ളി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ  ദിനാചരണം കാരികുളം സെന്ററിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം സന്ദീപ്   ഉദ്‌ഘാടനം ചെയ്തു.  സി എം  ആബിദ്  അധ്യക്ഷനായി.     വെള്ളിക്കുളങ്ങര ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കോടാലിയിൽ നടത്തിയ ദിനാചരണം  ഏരിയ ജോയിന്റ് സെക്രട്ടറി എം എസ് സുഷിൻ ഉദ്‌ഘാടനം ചെയ്തു.  കെ എസ് അശ്വിൻ അധ്യക്ഷനായി.  കൊടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ  കരുവാപ്പടിയിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് റോസൽരാജ് ഉദ്‌ഘാടനം ചെയ്തു.   സന്ദീപ്   അധ്യക്ഷനായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top