24 August Saturday

പുസ്തകങ്ങളിലെ അറിവ് നുകരാൻ കുരുന്നുകളെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ കുട്ടികൾ അതിഥികളായി എത്തിയപ്പോൾ

കരുനാഗപ്പള്ളി 
പുസ്തകങ്ങളിൽ നിറയുന്ന അറിവിന്റെ മധുരം നുകരാൻ കുരുന്നുകളെത്തി. വായനപക്ഷാചരണത്തിന്റെ ഭാഗമായി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിലാണ് കുട്ടികൾ അതിഥികളായെത്തിയത്. 
ആലപ്പാട്, ശക്തിപ്പറമ്പ് ഗവ. എൽപിഎസിലെ വിദ്യാർഥികളാണ് ഗ്രന്ഥശാലാ സന്ദർശനത്തിനെത്തിയത്. ഗ്രന്ഥശാലയിൽ പുതുതായി എത്തിയ പുസ്തകങ്ങൾ കുട്ടികൾക്ക് ലൈബ്രേറിയൻമാർ പരിചയപ്പെടുത്തി. ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കിയ കുട്ടികൾ പുസ്തകങ്ങൾ വായിച്ച്  കുറിപ്പുകളെടുത്തു. 
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ബി ആനന്ദൻ, വൈസ് പ്രസിഡന്റ് കെ മഹേന്ദ്രദാസ്, താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം സുരേഷ് കുമാർ, ഗ്രന്ഥശാലാ സെക്രട്ടറി എൻ ഉത്തമൻ, ലൈബ്രേറിയൻമാരായ സരിത, ഷീജ, അധ്യാപികമാരായ അനിത, ഗിരിജ, അൻഷ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top