തേഞ്ഞിപ്പലം
കലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ 2017ലെ ചോദ്യപേപ്പർ ആവർത്തിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പരീക്ഷാഭവനിലേക്ക് മാർച്ച് നടത്തി.
കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്സൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ മിഥുൻ അധ്യക്ഷനായി. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും പരീക്ഷാ കൺട്രോളർ
ഉറപ്പുനൽകി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി സ്നേഹ, സരോദ് ചങ്ങാടത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ ഹരിമോൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം സജാദ് സ്വാഗതവും മലപ്പുറം ജില്ലാ സെക്രട്ടറി കെ മുഹമ്മദാലി ഷിഹാബ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..