16 July Thursday

കോൽക്കളം സഹ. ബാങ്ക് സ്നേഹവീടുകളുടെ താക്കോൽദാനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

കോൽക്കളം സർവീസ് സഹകരണ ബാങ്ക് നിർമിച്ച് നൽകുന്ന സ്‌നേഹവീടുകൾ

 

പൊന്മള
പഞ്ചായത്തിലെ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് കോൽക്കളം സർവീസ് സഹകരണ ബാങ്ക് നിർമിച്ച് നൽകുന്ന സ്നേഹവീടുകളുടെ താക്കോൽദാനം വ്യാഴാഴ്ച.  വട്ടപ്പറമ്പിൽ വൈകിട്ട് നാലിന്‌ എൽഡിഎഫ് ​കൺവീനർ എ വിജയരാഘവൻ കുടുംബങ്ങൾക്ക് താക്കോൽ കൈമാറും.  10 ലക്ഷം രൂപ ചെലവഴിച്ചാണ്  വീടുകൾ നിർമിച്ചത്.  സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന സ്ത്രീകൾക്ക്‌ ഇ എം എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് സ്നേഹസാന്ത്വനം പദ്ധതിയിലൂടെ ചികിത്സാസഹായവും ബാങ്ക്‌ നൽകുന്നുണ്ട്. ഈ പ​ദ്ധതിയുടെ ഉദ്ഘാടനവും എൽഡിഎഫ് കൺവീനർ  നിർവഹിക്കും.  
കാരുണ്യ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കിടപ്പിലായ രോ​ഗികൾ, മാറാരോ​ഗം ബാധിച്ചവർ എന്നിവർക്ക്‌  സഹായം നൽകുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോ​ഗ്യ പ്രവർത്തകർക്ക് ആയിരം മാസ്കുകൾ നൽകി.
പ്രധാന വാർത്തകൾ
 Top