08 July Wednesday

റദ്ദാക്കിയത്‌ പുനഃപരിശോധിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നൽകാനുള്ള നിവേദനം മന്ത്രി കടകംപള്ളി സുരേന്ദ്രന് വി ജോയി എംഎൽഎ കൈമാറുന്നു

വർക്കല
ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയതിലൂടെ ശിവഗിരിമഠവും ശ്രീനാരായണ പ്രസ്ഥാനവുമടങ്ങുന്ന സമൂഹത്തെ കേന്ദ്രസർക്കാർ അപമാനിക്കുകയാണ് ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി ജോയി എംഎൽഎയുടെ സത്യഗ്രഹ സമരത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
 
കേന്ദ്രസർക്കാർ തെറ്റുതിരുത്താൻ തയ്യാറാകണം. വി ജോയി എംഎൽഎയുടെ സത്യഗ്രഹ സമരം കേരളത്തിന്റെ പ്രതിഷേധമാണ്. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ ചേർത്ത് നടപ്പാക്കാനിരുന്ന പദ്ധതി കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മതത്തോടെ റദ്ദാക്കികൊണ്ട് കേരള ജനതയെ കേന്ദ്ര സർക്കാർ വഞ്ചിച്ചിരിക്കുകയാണ്‌. പ്രതിഷേധത്തിൽ ശിവഗിരിമഠവും ശ്രീനാരായണ പ്രസ്ഥാനങ്ങളും കടന്നുവരണമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top