04 July Saturday

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

പരുത്തിപ്പാറ ‐മുട്ടട റോഡിൽ കടകൾ ഒഴിയാനുള്ള നോട്ടീസ്‌ ലഭിച്ച വഴിയോര കച്ചവടക്കാർ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടിയോട്‌ പ്രയാസങ്ങൾ പറയുന്നു

തിരുവനന്തപുരം
പരുത്തിപ്പാറ–-മുട്ടട റോഡിൽ പിഡബ്ല്യുഡി ഒഴിപ്പിക്കുന്ന വഴിയോരക്കച്ചവട കേന്ദ്രങ്ങൾ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി സന്ദർശിച്ചു. വർഷങ്ങളായി കച്ചവടം നടത്തി വരുന്നവരെയാണ്‌ നോട്ടീസ്‌ നൽകി ഒഴിപ്പിക്കുന്നത്‌. കോവിഡിന്റെ പശ്‌ചാത്തലത്തിൽ കടകൾ തുറക്കാൻ കഴിയാത്തതിന്റെ പ്രയാസം നേരിടുന്നതിനിടയിലാണ്‌ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്‌‌. വഴിയോരക്കച്ചവട തൊഴിലാളികളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്ന്‌  വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അറിയിച്ചു.
പ്രധാന വാർത്തകൾ
 Top