08 July Wednesday

ഡിവൈഎഫ്‌ഐ ഹൃദയപൂർവം: നാലാം വർഷത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
ആലപ്പുഴ 
മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി നൽകുന്ന ഡിവൈഎഫ്‌ഐ "ഹൃദയപൂർവം’ നാലാം വർഷത്തിലേക്ക്. 2017 ജൂൺ മൂന്നിനാണ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദയപൂർവം തുടങ്ങിയത്‌. 500 പേർക്ക്‌‌ ഭക്ഷണം നൽകിയാണ് ആരംഭം. പിന്നീട് ദിവസവും നാലായിരം ഭക്ഷണപ്പൊതി എന്ന നിലയിലേക്ക്‌ ഉയർന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ഭക്ഷണം മുടങ്ങാതിരിക്കാൻ  താൽക്കാലിക ക്രമീകരണം ഒരുക്കി. 
ആദ്യഘട്ട ലോക്ഡൗണിനുശേഷം ഭക്ഷണപൊതി ശേഖരിക്കുന്നതിന് പകരം മേഖലാകമ്മിറ്റികൾ ഭക്ഷണംപാകം ചെയ്യുകയാണ്‌. നിലവിൽ ശരാശരി 1000 പേർക്കാണ് ദിവസവും ഭക്ഷണം നൽകുന്നത്.
പ്രധാന വാർത്തകൾ
 Top