16 July Thursday

അണുനശീകരണവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവനും സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. ആർ ജയദേവനും ചേർന്ന് അണുനശീകരണ ലായനിയടങ്ങുന്ന സ്പ്രേയർ നെടുമങ്ങാട് ഡിറ്റിഒ കെ കെ സുരേഷിന് കൈമാറുന്നു

നെടുമങ്ങാട് 
സിപിഐഎം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. നെടുമങ്ങാട് ബസ് സ്റ്റേഷനും ബസുകളും അണുവിമുക്തമാക്കിക്കൊണ്ടാണ് പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌. 
സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസും നെടുമങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ മൂന്ന്‌ ബ്രാഞ്ചുകളും മെഡിക്കൽ സ്റ്റോറും അണുവിമുക്തമാക്കി. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവനും സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവനും ചേർന്ന് അണുനശീകരണ ലായനിയടങ്ങുന്ന സ്പ്രേയർ നെടുമങ്ങാട് ഡിടിഒ കെ കെ സുരേഷിന് കൈമാറി. മന്നൂർക്കോണം രാജേന്ദ്രൻ, കെ എ അസീസ്, ലേഖാ സുരേഷ്, കെ റഹീം, ടി ആർ സുരേഷ്, ആർ വി ഷൈജുമോൻ, കെ ദിനേശ്കുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top