04 July Saturday

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ കാറിടിച്ച് കൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
ചാലക്കുടി
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണിയെ കാറിടിച്ച് കൊലപ്പെടുത്താൻ കോൺഗ്രസ് ഗുണ്ടകളുടെ ശ്രമം. കൂടെയുണ്ടായിരുന്നവർ തള്ളി മാറ്റിയതുകൊണ്ടാണ്‌ ജിൽ രക്ഷപ്പെട്ടത്‌. തച്ചുടപ്പറമ്പ് ഇരട്ടക്കുളം പുനരുദ്ധാരണ പദ്ധതിയുടെ മറവിലുള്ള  അനധികൃത റോഡ് നിർമാണം പൊളിച്ചുനീക്കാനും വിജിലൻസ് അന്വേഷണത്തിനും നഗരസഭായോഗം തീരുമാനിച്ചിരുന്നു. അനധികൃത നിർമാണത്തിനെതിരെ സമരരംഗത്ത് വന്നത് ഡിവൈഎഫ്ഐ ആയിരുന്നു.
ഇതിനെതിരായി സർക്കാർ മാർഗനിർദേശങ്ങൾ കാറ്റിൽപറത്തി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരെ തച്ചുടപ്പറമ്പിൽ അണിനിരത്തി സമരാഭാസം സൃഷ്ടിച്ചു. 
കുറ്റിച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർലി എന്ന കോൺഗ്രസിന്റെ ഗുണ്ടാനേതാവിന്റെ അനുയായികളായ ആൽഫിൻ, മെജോ എന്നിവരാണ് സംഭവസ്ഥലത്ത് നിന്ന് മടങ്ങവേ ജിൽ ആന്റണിക്ക് നേരെ കാറോടിച്ച് കയറ്റാൻ ശ്രമിച്ചത്. നിരവധി ക്രിമിനൽ കേസികളിൽ പ്രതികളാണിവർ. 
ഇവർക്കെതിരെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. 
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top