03 July Friday
12,815പേര്‍ നിരീക്ഷണത്തില്‍

6 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
തൃശൂർ
ജില്ലയിൽ ആറുപേർക്കുകൂടി കോവിഡ്   സ്ഥിരീകരിച്ചു. മെയ് 28ന് അബുദാബിയിൽനിന്നെത്തിയ ഗുരുവായൂർ സ്വദേശി, 21ന് ദോഹയിൽനിന്നെത്തിയ അന്നമനട സ്വദേശിയായ യുവാവ്‌, ചെന്നൈയിൽനിന്ന് 22ന് എത്തിയ രണ്ട് അണ്ടത്തോട് സ്വദേശികൾ,   രാജസ്ഥാനിൽനിന്ന് 20ന് എത്തിയ പൂത്തോൾ സ്വദേശി, ബംഗളൂരുവിൽനിന്ന് 24ന് എത്തിയ കുന്നംകുളം സ്വദേശി   എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 49പേർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും, തൃശൂർ സ്വദേശികളായ ഒമ്പതു പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 
ഇതുവരെ 78 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12,730 പേരും ആശുപത്രികളിൽ 85 പേരും ഉൾപ്പെടെ ആകെ 12,815 പേർ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിന്റെ ഭാഗമായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതുപേരെ ഡിസ്ചാർജ് ചെയ്തു. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.
ചൊവ്വാഴ്ച അയച്ച 153 സാമ്പിളുകൾ ഉൾപ്പെടെ ഇതുവരെ 2863 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2290 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 559 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 
വിവിധ മേഖലയിലുള്ള 915 ആളുകളുടെ സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 408 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 30,816 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുള്ള 169 പേർക്ക് കൗൺസലിങ് നൽകി.
യാത്രക്കാരുമായി വന്ന പത്ത്‌ അന്തർസംസ്ഥാന ബസുകൾ 32 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദിഷ്ടപ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കാനുള്ള സംവിധാനം ചെയ്തു. 
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 1030 പേരെ സ്ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടപ്പുറം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കി.
പ്രധാന വാർത്തകൾ
 Top