19 August Monday

മോഡി ഭരണത്തിൽ ഭരണഘടന കാറ്റിൽപറത്തി: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

മുനയൻകുന്ന് രക്തസാക്ഷി അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

പാടിയോട്ടുചാൽ
ഇന്ത്യൻ ഭരണഘടന കാറ്റിൽപറത്തിയ അഞ്ചുവർഷമായിരുന്നു മോഡി ഭരണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. പാടിയോട്ടുചാലിൽ മുനയൻകുന്ന് രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. 
    ക്രമസമാധാന നിലയിൽ ഏറ്റവും മുൻപന്തിയിലുള്ള കേരളത്തിൽ ക്രമസമാധാനമില്ലെന്ന‌ു പറഞ്ഞ‌് അധിക്ഷേപിക്കുകയാണ് മോഡി. 
പ്രളയ കാലത്ത് കേരള സർക്കാരിന്റെ പ്രവർത്തനം ലോകത്തിനാകെ മാതൃകയായി. ഈ അവസരത്തിൽ സഹായിച്ചില്ലെന്നു മാത്രമല്ല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക‌് തുരങ്കംവയ‌്ക്കുകയായിരുന്നു കേന്ദ്ര സർക്കാരെന്നും  ശ്രീമതി പറഞ്ഞു. 
  കെ കെ കൃഷ്ണൻ അധ്യക്ഷനായി. വയക്കര ഗവ. ഹയർസെക്കൻഡറി പരിസരം കേന്ദ്രീകരിച്ച് ചുവപ്പു വളണ്ടിയരുടെ അകമ്പടിയോടെയുള്ള പ്രകടനം പാടിയോട്ടുചാൽ ടൗൺ ചുറ്റി രക്തസാക്ഷി നഗറിൽ സമാപിച്ചു. 
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ടി ഐ മധുസൂദനൻ, വി നാരായണൻ, സി കൃഷ്ണൻ എംഎൽഎ, സി സത്യപാലൻ, കെ വി ഗോവിന്ദൻ, പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കെ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top