കുടുംബത്തിന് ദുരന്തനിവാരണ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിച്ച് നൽകും
പന്തളം
കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വീട് തകർന്ന കുടുംബത്തിന് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എം സി റോഡിൽ പന്തളം കുരമ്പാലയിൽ വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടമുണ്ടായത്. കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന്റെ മുകളിലേക്കാണ് കാലിത്തീറ്റയുമായി വന്ന ലോറി മറിഞ്ഞത്. അപകടത്തിൽ വീട് പൂർണമായും തകർന്നു.
രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവർക്കും പരിക്ക് പറ്റിയിരുന്നു. തകർന്ന വീടും കുടുംബത്തേയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. ദുരന്ത നിവാരണ സ്കീമിൽ ഉൾപ്പെടുത്തി പൂർണമായും വീട് നിർമിച്ച് നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഒപ്പം ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവിധ സഹായങ്ങളും സർക്കാരിൽ നിന്ന് ചെയ്യുന്നതിന് ആവശ്യമായ നടപടി എടുത്തതായും ചിറ്റയം പറഞ്ഞു.
0 comments