07 February Tuesday

പോളിയിൽ എസ്എഫ്ഐ തരംഗം

സ്വന്തം ലേഖകൻUpdated: Friday Dec 2, 2022

എസ്എഫ്ഐ പ്രവർത്തകർ പുനലൂർ ടൗണിൽ നടത്തിയ ആഹ്ലാളപ്രകടനം

കൊല്ലം 
പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന മൂന്ന്‌ കോളേജിലെ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. എഴുകോൺ ഗവ. പോളിടെക്‌നിക്കിൽ ജെ എസ്‌ ആദർശ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എൻ റിയാസ് (വൈസ് ചെയർമാൻ), ആർ ശാലിനി (ലേഡി വൈസ് ചെയർമാൻ), എം വി അസ്വദ് (ജനറൽ സെക്രട്ടറി), പ്രിജിൻ പ്രസാദ് (കൗൺസിലർ), മാനസ് മധു (മാഗസിൻ എഡിറ്റർ), രാഹുൽ രാജേഷ് (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ. 
പുനലൂർ ഗവ. പോളിടെക്‌നിക്‌: എസ് ആരോമൽ (ചെയർമാൻ), സംഗീത് ശിവൻ (വൈസ് ചെയർമാൻ), ടി എൽ നന്ദിത (ലേഡി വൈസ് ചെയർമാൻ), എസ് സ്നേഹിത് (ജനറൽ സെക്രട്ടറി), ടി മുഹമ്മദ്‌ ഷാൻ (കൗൺസിലർ), എ അർജുൻ (മാഗസിൻ എഡിറ്റർ), അഷ്ഫാക് സുനിൽ (ആർട്സ് ക്ലബ്‌ സെക്രട്ടറി).
കൊട്ടിയം എസ്എൻ പോളിടെക്‌നിക്: അഭിരാം ബാബു (ചെയർമാൻ), അഭിജിത് പി വിജയൻ (വൈസ് ചെയർമാൻ), ജി ആര്യ ഉണ്ണി (ലേഡി വൈസ് ചെയർമാൻ), അമിത് ഷിബു (ജനറൽ സെക്രട്ടറി), ജി അഭിഷേക് (കൗൺസിലർ), അദ്വൈത് എസ് ബിജു (ആർട്സ് ക്ലബ്‌ സെക്രട്ടറി), ആർ ശ്രീരാജ് (മാഗസിൻ എഡിറ്റർ). എസ്എഫ്ഐക്ക് വൻ വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ്‌ എ വിഷ്ണു, സെക്രട്ടറി ആർ ഗോപീകൃഷ്ണൻ എന്നിവർ അഭിവാദ്യംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top