അരീക്കോട്
ഊർങ്ങാട്ടിരി വേഴക്കോട് പ്രവർത്തിക്കുന്ന ഹലാൽ ആട് ഫാമിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. എടവണ്ണ കുന്നുമ്മൽ അഹമ്മദ്കുട്ടിയുടെ മകൻ റിഷാദാ (35)ണ് അറസ്റ്റിലായത്. തട്ടിപ്പ് നടത്തിയ റിയാസ്ബാബുവിന്റെ സഹോദരനാണ് ഇയാൾ. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. റിഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
തട്ടിപ്പിന് ഇരയായവരിൽ കോഴിക്കോട്, പാലക്കാട് തിരുവനന്തപുരം ജില്ലയിലുള്ളവർ ഉൾപ്പെട്ടതായാണ് പൊലീസ് നിഗമനം. 130 പേർ ഒപ്പിട്ട പരാതി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ആളുകളെ സംസ്ഥാനത്തെ വിവിധ മാർക്കറ്റുകളിലേക്ക് നൽകുന്ന ഡീലർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..