23 January Sunday

മാനന്തവാടി പഴശ്ശി പാർക്ക് മികവിന്റെ കേന്ദ്രമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

മാനന്തവാടി പഴശ്ശി പാർക്കിലെത്തിയ സഞ്ചാരികൾ

മാനന്തവാടി
 ടൂറിസം വകുപ്പിനു കീഴിലുള്ള മാനന്തവാടി പഴശ്ശി പാർക്ക് മികവിലേക്ക് കുതിക്കുന്നു. കോവിഡ്  കാലത്ത് പൂട്ടിക്കിടന്ന ശേഷം തുറന്ന  പാർക്കിലേക്ക് നിരവധി സഞ്ചാരികൾ എത്തിത്തുടങ്ങി. കൂടുതൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനായി ഒ ആർ കേളു എംഎൽഎയുടെ  ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയിലുള്ള സ്റ്റേജിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്.  ഈ ടൂറിസം കേന്ദ്രത്തെ മാനന്തവാടിയുടെ പൊതു സാംസ്‌കാരിക ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്‌. 
   നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്‌ കുടുംബ സമേതം ആളുകൾക്ക് ഒത്തുചേരാനുള്ള ഇടമായി പഴശ്ശി പാർക്ക്‌ മാറിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ ടൂറിസം കേന്ദ്രമായിരുന്നു ഇത്. തുടർന്ന് 2016- ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒ ആർ കേളു എംഎൽഎ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായി പാർക്ക്‌ തുറന്നുകൊടുത്തു. പിന്നീട് സർക്കാർ രണ്ടുകോടി രൂപ പാർക്കിന്റെ നവീകരണത്തിനായി അനുവദിക്കുകയും ഉന്നത നിലവാരത്തിൽ പാർക്ക് ആധുനികവൽക്കരിക്കുകയും ചെയ്തു. പാർക്കിന്റെ ചരിത്രത്തിലാദ്യമായി രാത്രിയിലും സഞ്ചാരികൾക്ക് ഉപയോഗപ്രദമാവുന്ന രീതിയിൽ പ്രകാശ സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി ഒരുങ്ങി. 
   പഴശ്ശി പാർക്കിൽ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച പത്തോളം കച്ചവട ആവശ്യങ്ങൾക്കായുള്ള  മുറികൾ ഉടൻ ലേലം ചെയ്യും. ഈ കടമുറികൾ പ്രവർത്തനമാരംഭിക്കുന്നതോടെ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാവും. എംഎൽഎ ഫണ്ട് ഉപയോഗിച്ച്  നിർമിക്കുന്ന സ്റ്റേജിന്റെ സ്ഥലം കഴിഞ്ഞ ദിവസം എംഎൽഎ സന്ദർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെ പാർക്കിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങളാണ്  ടൂറിസം വകുപ്പ് നടപ്പാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top