26 January Wednesday
ഭിന്നശേഷിക്കാര്‍ക്ക് ഐക്യദാര്‍ഡ്യം

തെരുവോര ചിത്രരചനയുമായി ബിആർസി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
 
മാനന്തവാടി 
 ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വർണക്കൂട്ട് തെരുവോര ചിത്രരചന നടത്തി മാനന്തവാടി ബിആർസി. ഗാന്ധി പാർക്കിൽ നടന്ന പരിപാടി മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു.  എസ്എസ്‌കെ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ അനൂപ് കുമാർ അധ്യക്ഷനായി. വികസന സ്ഥിരംസമിതി അധ്യക്ഷൻ വിപിൻ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടിയുടെ കലാകാരൻ അനീസ് മാനന്തവാടി ആദ്യ ചിത്രം വരച്ചു. തുടർന്ന് മാനന്തവാടി ബ്ലോക്കിലെ കലാ അധ്യാപകരുടെ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വർണം ചാർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top