Deshabhimani

വർണോത്സവത്തിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 12:31 AM | 0 min read

തിരുവനന്തപുരം
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടി കൗമാര കലാമേള വർണോത്സവത്തിന് വർണാഭമായ തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ ദീപശിഖയിൽ തിരിതെളിയിച്ച് വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അധ്യക്ഷനായി. തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു. ശനിയാഴ്ച 7 വേദികളിലായി നാടോടി നൃത്തം, ദേശഭക്തി ഗാനം, കവിത ചൊല്ലൽ (മലയാളം, ഇംഗ്ലീഷ്), മിമിക്രി, വയലിൻ എന്നിവയും ഞായറാഴ്ച ഭരതനാട്യം, കേരള നടനം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പ്രച്ഛന്നവേഷം, നിശ്ചല ദൃശ്യം, കീബോർഡ്, മോണോ ആക്ട് എന്നീ മത്സരങ്ങളും നടക്കും. ആറുവരെയാണ്‌ മത്സരങ്ങൾ. ഒമ്പതിന്‌ നഴ്‌സറി കലോത്സവവും നടക്കും. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്നവരിൽ ആൺ-, പെൺ വിഭാഗത്തിലായി ബാലപ്രതിഭകളെയും തെരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന സ്കൂളിന് എവർറോളിങ്‌ ട്രോഫിയും നൽകും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ ബി പി മുരളി, ഇ എ രാധ,  മാധവദാസ്, ഒ എം ബാലകൃഷ്ണൻ, വി അശോക് കുമാർ, എൻ എസ് വിനോദ്, സിജോവ് സത്യൻ, ആർ എസ് കിരൺദേവ്, കെ ജയപാൽ, മീര ദർശക് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home