13 October Sunday

ബാലസംഘം ജില്ലാ സമ്മേളനം 
ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ബാലസംഘം ജില്ലാ സമ്മേളന ലോഗോ അശോകൻ ചരുവിൽ പ്രകാശിപ്പിക്കുന്നു

ഇരിങ്ങാലക്കുട 
 ബാലസംഘം ജില്ലാ സമ്മേളന ലോഗോ പ്രകാശിപ്പിച്ചു. പി ആർ ബാലൻ മാസ്റ്റർ ഹാളിൽ    നടന്ന ചടങ്ങിൽ അശോകൻ ചരുവിൽ പ്രകാശനം നടത്തി. സംഘാടക സമിതി ചെയർമാൻ വി എ മനോജ്‌ കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ,  സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ്, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , ബാലസംഘം ജില്ലാ കോ–-ഓർഡിനേറ്റർ ടി കെ അമൽറാം,  ഏരിയ  സെക്രട്ടറി അഭിനവ് ഗിരീഷ്, രാജേഷ് അശോകൻ, സരള വിക്രമൻ, ഗേയ വി മനോജ് എന്നിവർ സംസാരിച്ചു. 19, 20 തീയതികളിൽ ടൗൺ ഹാളിലാണ് സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top