20 October Tuesday

ഹൈടെക്കായി സ്‌കൂൾ കെട്ടിടം; ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്ന ഈസ്റ്റ് കല്ലട ഗവ. എൽപി സ്കൂളിനു നിർമിച്ച ഹൈടെക് ബഹുനില മന്ദിരം

കുണ്ടറ 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ച്‌ ഈസ്റ്റ് കല്ലട ഗവ. എൽപി സ്കൂളിനു നിർമിച്ച ഹൈടെക് ബഹുനില മന്ദിരം ശനിയാഴ്‌ച നാടിനു സമർ പ്പിക്കും. രാവിലെ 10ന്‌ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുക. 
കോവൂർ കുഞ്ഞുമോൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സോമപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top