31 October Saturday

അനീതിക്കെതിരെ ‘ഇൻ ജസ്റ്റിസ്’‌ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

ചാത്തന്നൂർ സ്റ്റാൻഡേർഡ് ജങ്‌ഷനിലെ ഡിവൈഎഫ്‌ഐ ഇൻ ജസ്റ്റിസ്‌ പ്രതിഷേധത്തിൽ സംസ്ഥാന സെക്രട്ടറി എ എ റഹിം സംസാരിക്കുന്നു

കൊല്ലം
ബാബ്‌റി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഗൂഢാലോചനക്കേസിലെ പ്രതികളായ സംഘപരിവാറുകാരെ വെറുതെവിട്ടതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  യൂണിറ്റ് കേന്ദ്രങ്ങളിൽ ഇൻജസ്റ്റിസ് ക്യാമ്പയിൻ 
സംഘടിപ്പിച്ചു. 
ബിജെപിക്കും കോൺഗ്രസിനും മാപ്പില്ല എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ക്യാമ്പയിൻ. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജങ്‌ഷനിലെ പ്രതിഷേധത്തിൽ സംസ്ഥാന സെക്രട്ടറി എ എ റഹിം സംസാരിച്ചു. ഉമയനല്ലൂർ പട്ടരുമുക്കിലും എ എ റഹിം സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top