കൊടകര
കൊടകര ഫാർമേഴ്‌സ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തുടർച്ചയായി അഞ്ചാം വട്ടവും എൽഡിഎഫിന് വിജയം. അപവാദ പ്രചരണം ആയുധമാക്കിയും, നുണ ബോംബ് പൊട്ടിച്ചും യുഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം എട്ട് നിലയിൽ പൊട്ടിച്ചാണ് എൽഡിഎഫ് വിജയിച്ചത്. ഭരണ സമിതി തെരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റിലും വിജയിച്ചു. ശരാശരി 2000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫ് സാരഥികൾ കരസ്ഥമാക്കിയത്. ഗിരീശൻ കണ്ണത്ത്, കെ സി ജെയിംസ് കള്ളിയത്ത്പറമ്പിൽ, പി മോഹനചന്ദ്രൻ, കെ ജി രജീഷ്, എം എൽ വിനു, സജീഷ് തറയിൽ (കണ്ണൻ), ടി എസ് സുബ്രഹ്മണ്യൻ, ഷേർളി ജോസ്, റോസിലി പാപ്പച്ചൻ, എ ആർ ബാബു, ജസ്റ്റിൻ ജേക്കബ്, പി എസ് ധന്യ, എം കെ ജോർജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..