19 June Saturday

മുഖ്യമന്ത്രി നിർവ്വഹിക്കും മരങ്ങാട്ടുപിള്ളി ഗവ. ആശുപത്രി പുതിയ മന്ദിരം ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 

കുറവിലങ്ങാട് 
മരങ്ങാട്ടുപിള്ളി ഗവ. ആശുപത്രിക്ക് പുതിയതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ സമർപ്പണവും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും തിങ്കളാഴ്‌ച പകൽ 10.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ കെ ശൈലജ  ചടങ്ങിൽ അധ്യക്ഷായാവും. രണ്ട് നിലകളിലായി നിർമിച്ച ആശുപത്രിക്ക് അഞ്ചുകോടി രൂപയാണ് നിർമാണചെലവ്‌. മന്ത്രി കെ കെ ശൈലജ  ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി  14 ലക്ഷം രൂപയാണ് അടിസ്ഥാനസൗകര്യ വികസനത്തിന് അനുവദിച്ചത്. ഈ തുക വിനിയോഗിച്ച്  വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ  ചെയ്ത്  വരികയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top